ചേർപ്പ് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വീട്ടിൽ ദേവദത്തൻ (24) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.9 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 27/04/26 തീയതി ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപുഴയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ദേവദത്തനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ദേവദത്തൻ ചേർപ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമകേസിലും ഒരു കവർച്ച കേസിലും പ്രതിയാണ്.ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ എൻ, ജി എസ് ഐ ഷിജു കെ, ജി എ എസ് ഐ ഷീജ പി എൻ, ജി എസ് സി പി ഒ ധനീഷ് സി ഡി, സി പി ഒ വിനീഷ്, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment