Posts

Showing posts from September, 2025

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Image
തൃശൂർ:   ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 7 മുതൽ 11 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറുന്നു. മന്ത്രി വി ശിവൻകുട്ടി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തി. 19 സബ് കമ്മിറ്റികളുടെ അശ്രാന്ത പ്രവർത്തനവും തൃശ്ശൂർ ജനങ്ങളുടെ സജീവ സഹകരണവും കൂടി ചേർന്നാൽ, ഈ കലോത്സവം പുതിയ ചരിത്രം കുറിക്കുമെന്നുറപ്പ്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരിസ്ഥിതി സൗഹൃദവും മാതൃകാപരവുമായ കലോത്സവമാണ് ലക്ഷ്യം.ഒന്നരലക്ഷത്തിലേറെ കാണികളുടെയും പതിനാലായിരത്തോളം വിദ്യാർത്ഥികളുടെയും പങ്കാളിത്തത്താൽ തൃശ്ശൂർ അഞ്ചുദിവസം കലയുടെ സംഗമ വേദിയായി മാറും. കേരളത്തിന്റെ സമ്പന്ന സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്ന ഈ കലാമാമാങ്കം വിജയമാകും എന്ന വിശ്വാസത്തോടെ എല്ലാ ജനങ്ങളെയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ശിവൻകുട്ടി പറഞ്ഞു. 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും. മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കു...