അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഫിഫയിൽ നിന്നുള്ള അനുമതി കിട്ടാത്തതാണ് അർജന്റീന വരാത്തതിന് പിന്നിൽ എന്ന് സ്പോൺസർ പറയുന്നു.‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണ. കേരളത്തില്‍ കളിക്കുന്നത് അടുത്ത വിന്‍ഡോയില്‍. പ്രഖ്യാപനം ഉടന്‍’ എന്നാണ് സ്‌പോണ്‍സറുടെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല
No commentsFriday, October 24, 2025
October 24, 2025അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഫിഫയിൽ നിന്നുള്ള അനുമതി കിട്ടാത്തതാണ് അർജന്റീന വരാത്തതിന് പിന്നിൽ എന്ന് സ്പോൺസർ പറയുന്നു.‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണ. കേരളത്തില്‍ കളിക്കുന്നത് അടുത്ത വിന്‍ഡോയില്‍. പ്രഖ്യാപനം ഉടന്‍’ എന്നാണ് സ്‌പോണ്‍സറുടെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
റോസ്റ്റന്‍ 'ചെയ്‌സിങ്'! പാകിസ്ഥാനെ വീഴ്ത്തി വിന്‍ഡീസ്
No commentsMonday, August 11, 2025
August 11, 2025ടറൗബ: പാകിസ്ഥാനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ പരമ്പരയില്‍ വിന്‍ഡീസ് 1-1നു ഒപ്പമെത്തി. മഴയെ തുടര്‍ന്നു മത്സരം 37 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.
വിന്‍ഡീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ അവരുടെ ലക്ഷ്യം 35 ഓവറില്‍ 181 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. വിന്‍ഡീസ് 33.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.
47 പന്തില്‍ 49 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം പുറത്താകാതെ നിന്നു. 33 പന്തില്‍ 45 റണ്‍സെടുത്ത ഷെര്‍ഫയ്ന്‍ റുതര്‍ഫോര്‍ഡ്, 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ജസ്റ്റിന്‍ ഗ്രീവ്‌സ് 26 റണ്‍സുമായി പുറത്താകാതെ നിന്നു.
ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി രോഹിത്
No commentsമുംബൈ: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുതിയ ആഡംബര കാറാണ് ലംബോര്‍ഗിനി ഉറൂസ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് ശര്‍മയുടെ മുംബൈയിലെ വീട്ടിലേക്ക് കാര്‍ ഡെലിവറി ചെയ്തത്. ഇപ്പോള്‍ കാറിന്റെ നമ്പറാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചുവന്ന നിറത്തിലുള്ള കാറിന്റെ നമ്പര്‍ 3015 ആണ്. ആരാധകര്‍ക്ക് രോഹിത് ഈ നമ്പര്‍ തെരഞ്ഞെടുക്കാനുള്ള കാരണം കണ്ടുപിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. '3015' എന്ന നമ്പര്‍ രോഹിത്തിന്റെ രണ്ട് കുട്ടികളുടെ ജന്മദിനങ്ങളെ സൂചിപ്പിക്കുന്നു. 30 ഉം 15 ഉം ചേര്‍ത്താല്‍ കിട്ടുക 45 ആണ്. ഇത് രോഹിത്തിന്റെ സ്വന്തം ജേഴ്സി നമ്പര്‍ ആണ്.
ഡിസംബര്‍ 30നാണ് രോഹിത്തിന്റെ മകള്‍ സമൈറ ജനിച്ചത്. നവംബര്‍ 15നാണ് മകന്‍ അഹാന്‍ ജനിച്ചത്. രോഹിത്തിന്റെ പഴയ കാറിന്റെ നമ്പര്‍ 264 ആയിരുന്നു. ഇത് ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനെയാണ് സൂചിപ്പിക്കുന്നത്.
കോഹ്‍ലിയും രോഹിതും 'തുടരും'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ
No commentsന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ വെറ്ററൻ താരങ്ങളായ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. 2027ലെ ഏകദിന ലോകകപ്പിൽ കളിച്ച ശേഷം വിരമിക്കുകയെന്ന പദ്ധതിയാണ് ഇരുവർക്കുമുള്ളതെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 25നു സിഡ്നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അവർ വിമിക്കുമെന്നും ലോകകപ്പിൽ അവസരം ലഭിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതാണ് ബിസിസിഐ നിഷേധിച്ചത്.
ഇരുവരുടേയും വിരമിക്കലൊന്നും ഇപ്പോൾ ബിസിസിഐ ആലോചനയിലുള്ള വിഷയങ്ങളല്ല. ഈ വർഷത്തെ ഏഷ്യാ കപ്പിനും അടത്ത വർഷത്തെ ടി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്നു അടുത്തവൃത്തങ്ങൾ പിടിഐയോടു പ്രതികരിച്ചു.
ഇരു താരങ്ങളും ടി20യിൽ നിന്നു ലോകകപ്പ് നേട്ടത്തോടെ വിരമിച്ചിരുന്നു. പിന്നാലെ ടെസ്റ്റ് പോരാട്ടങ്ങളിൽ നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. ഐപിഎൽ പോരാട്ടങ്ങൾക്കു ശേഷം ഇരുവരും മത്സരങ്ങൾക്കായി മൈതാനത്തേക്ക് വന്നിട്ടില്ല. പ്രായക്കൂടുതലും മത്സരങ്ങൾ കുറയുന്നതും ഇരുവരുടേയും ഫോമിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.





Trends is an amazing magazine Blogger theme that is easy to customize and change to fit your needs.