Responsive Ad Slot

add
Showing posts with label Entertainment. Show all posts
Showing posts with label Entertainment. Show all posts

ജെഎസ്കെ ഒടിടിയിലേക്ക്

No comments

Monday, August 11, 2025


സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിച്ചത്.

ജെ ഫണീന്ദ്ര കുമാർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി അനുപമ പരമേശ്വരനും അഭിനയിക്കുന്നു.

ഓണം റിലീസായി "ലോക - ചാപ്റ്റർ വൺ

No comments



ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

No comments




കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു.

അഡ്വാൻസ് കളക്ഷനില്‍ അമ്പരപ്പിച്ച് കൂലി

No comments



രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതാണ് കൂലിയുടെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ കൂലിയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും വൻ കുതിപ്പാണ് നടത്തുന്നത്. ഇതുവരെയായി അഡ്വാൻസ് ബുക്കിംഗില്‍ 69 കോടി രൂപ കൂലി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമാണ് കൂലിയെന്ന് അനിരുദ്ധ് രവിചന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് രജനികാന്ത് സാറിന്റെ ചിത്രമാണ്. ഞാനും അദ്ദേഹവും ഒന്നിച്ച സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതുപോലെ തന്നൊയാണ് ലോകേഷ് കനകരാജും. രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും പ്രകടമാക്കുന്ന ചിത്രം ആയിരിക്കും 

ഓടും കുതിര ചാടും കുതിര’ ട്രെയ്‌ലർ എത്തി

No comments


ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ‘ഓടും കുതിര ചാടും കുതിര’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാള സിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഒരു പക്കാ റൊമാന്റിക് കോമഡി എന്റർടെയ്നറാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

‘അൽപ്പം വട്ടുള്ള പ്രണയമാണേ…’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയ്‌ലർ കാണുമ്പോൾത്തന്നെ ചിത്രത്തിന്റെ പ്രമേയം ‘വട്ടാണ്’ എന്ന് തോന്നാം. രസകരമായ കോമഡി രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഒരു ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നിറഞ്ഞാടുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ഒപ്പം ഫാന്റസികൾ നിറഞ്ഞ കാമുകിയായി കല്യാണി പ്രിയദർശനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനും പുറമെ, ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിന് കൂടുതൽ നിറം നൽകുന്നു. ലാൽ തന്റെ പഴയ ചിത്രമായ ‘വൺ മാൻ ഷോ’യിലെ ഐക്കോണിക് ചിരി അവതരിപ്പിച്ചു പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. രേവതി പിള്ള, അനുരാജ് ഒ.ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി, ബാബു ആന്റണി, ജോണി ആന്റണി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.


അമ്മ വോട്ടർപട്ടികയിലെ അപ്രതീക്ഷിത താരങ്ങൾ

No comments

ത്രിസൂരിന്റെ ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഈ വർഷത്തെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങൾ ശ്രദ്ധേയമാവുകയാണ്. ഈ മാസം 15-നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 507 അംഗങ്ങളുള്ള സംഘടനയുടെ പട്ടികയിൽ ചില അപ്രതീക്ഷിത പേരുകളും പ്രത്യേകതകളും ഉണ്ട്.വോട്ടർ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻന്റേതാണ്. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം ലഭിച്ചതോടെയാണ് കമൽ ഹാസന് അമ്മയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതുപോലെ പട്ടികയിലെ മറ്റൊരു കൗതുകം പാലാ എം.എൽ.എ. മാണി സി. കാപ്പൻന്റെ സാന്നിധ്യമാണ്. ഇതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എം.എൽ.എ. എം. മുകേഷിനും ഒപ്പം അമ്മയിലെ നിയമസഭാംഗങ്ങളുടെ എണ്ണം മൂന്നായി.

വോട്ടർ പട്ടികയിലുള്ള ആദ്യ പേരുകാരൻ ഒരു മലയാളിയല്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ആദ്യത്തെ പേര് തമിഴ് നടൻ അബ്ബാസിന്റേതാണ്. അബ്ബാസിനെ കൂടാതെ ബോളിവുഡ് നടി തബു, തമിഴ് താരങ്ങളായ നെപ്പോളിയൻ, പാർഥിപൻ, തലൈവാസൽ വിജയ്, ഒരു മലയാള സിനിമയിൽ മാത്രം അഭിനയിച്ച ഗായിക വസുന്ധര ദാസ് എന്നിവരും സംഘടനയിലെ അംഗങ്ങളാണ്.സിനിമയ്ക്ക് വേണ്ടി പേരുമാറ്റിയ ഒട്ടേറെ താരങ്ങളുടെ പേരുകളും പട്ടികയിൽ കാണാം. മുഹമ്മദ് കുട്ടി എന്ന പേരിൽ നിന്ന് മമ്മൂട്ടി ആയതുപോലെ, കവിതാ നായർ (ഉർവ്വശി), ദിവ്യ വെങ്കട്ട് രാമൻ (കനിഹ), സിബി വർഗീസ് (കൈലാഷ്), ബ്രൈറ്റി ബാലചന്ദ്രൻ (മൈഥിലി) എന്നിവരും പട്ടികയിലുണ്ട്. ശാലിനി അജിത്ത് ഉൾപ്പെടെ അഭിനയം നിർത്തിയ പലരും കൂടാതെ വർഷങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഇപ്പോഴും അമ്മ വോട്ടർ പട്ടികയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. മുതിർന്ന താരങ്ങളായ മധുവും, ഷീലയും സംഘടനയുടെ തലമുതിർന്ന കാരണവന്മാരായി പട്ടികയിൽ തുടരുന്നു. 

Don't Miss
© all rights reserved