Responsive Ad Slot

add

Headlines

latest

Local news

Local news

Sports

Sports

National

National

Tech

Technology

Gulf

Gulf

VIDEO

Video

Entertainment

Entertainment

ചാത്തക്കുടം ക്ഷേത്രത്തിൽ പൂരം കൊടിയേറ്റവും ചമയം ദ്രവ്യ സമർപ്പണവും നടന്നു

No comments
Whats-App-Image-2026-03-24-at-9-26-14-PM



പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശ്രീധർമ്മശാസ്താവിന്റെ പൂരം കൊടിയേറ്റം നടന്നു. വൈകീട്ട് നാല് മണിയോടെ ദേശത്തെ ആശാരിയായ ശ്രീ. ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ചു ആർപ്പു വിളിയോടെ  ക്ഷേത്രത്തിൽ എത്തിച്ചു. തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, ഭക്തജനങ്ങൾ പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ചു അഞ്ചു സ്ഥലത്തു ആലിലയും മാവിലയും കൂട്ടികെട്ടി, ഒരു നാഴിവട്ടം ദർഭ പുല്ലു കടക്കൽ കെട്ടി. തുടർന്ന്  ദീപാരാധനക്കു ശേഷം ക്ഷേത്രം കഴകം വാരിയർ  കൊടിക്കൽ പറ നിറച്ചതിനു ശേഷം നൂറോളം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടന്നു.

കൊടിയേറ്റത്തിന് ശേഷം കുറുവേല അടിയന്തിരം ചുമതലയുള്ള ശ്രീ.കല്ലാറ്റ് ശിവശങ്കരകുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെച്ചു. തുടർന്ന് ശാസ്താവിന് തിരുവായുധം സമർപ്പിക്കുന്ന ചടങ്ങ് കൂടി നടന്നതിനുശേഷം ചമയ ദ്രവ്യ സമർപ്പണം, പൂരത്തിനുള്ള  എണ്ണ സമർപ്പണവും നടന്നു. പട്ടുകുടകൾ, വക്ക മണികൂട്ടം, നവീകരിച്ച നെറ്റിപ്പട്ടം എന്നിവ സമർപ്പിച്ചു. നൂറു കണക്കിന് ഭക്തർ എണ്ണ സമർപ്പണത്തിൽ പങ്കെടുത്തു.

എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

No comments

 

കേസ് 19ന് വീണ്ടും പരി​ഗണിക്കും

No comments

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്കയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

No comments


തൃശ്ശൂർ/മണ്ണംപേട്ട : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.മണ്ണംപേട്ട കരുവാപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി; ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും

No comments

 

ഗുരുവായൂർ ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി വരുന്നു.ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കുന്നതിന് ദേവസ്വത്തിന്റെ ശ്രീവത്സം അനക്‌സിൽ അടുത്തയാഴ്‌ച ഓഫിസ് തുറക്കും. ഇതിനായി 15 അംഗ ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അനുവദിച്ചു സർക്കാർ ഉത്തരവായി. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരെ നിയമിച്ചു കഴിഞ്ഞു. മറ്റുള്ള ഉദ്യോഗസ്‌ഥരുടെ നിയമനം ഉടൻ ഉണ്ടാകും.

ഓരോ അക്വിസിഷൻ കാലവും ഗുരുവായൂർ ക്ഷേത്രത്തിനു പരിസരത്ത് നൂറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കണ്ണീർക്കാലമായിരുന്നു. വേണ്ടത നഷ്ടപരിഹാരം പോലുമില്ലാതെയാണ് ആദ്യകാലത്ത് ഒഴിപ്പിച്ചത്. പിന്നീട് നിരന്തര സമരത്തിൻ്റെ ഫലമായി സ്‌ഥലം നഷ്‌ടപ്പെട്ട ക്ഷേത്ര പാരമ്പര്യ കുടുംബക്കാർക്ക് നഷ്‌ടപരിഹാരത്തിനൊപ്പം സ്‌ഥലം നൽകി. അനുയോജ്യ സ്‌ഥലത്ത് അല്ലെങ്കിലും കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നൂറ്റാണ്ടുകളായി കൃത്യതയോടെ നടന്നു വരുന്നുണ്ട്. ഇതിന് പ്രധാന കാരണം തന്ത്രി, ഓതിക്കൻ, കീഴ്ശാന്തി, കഴകം, പത്തുകാർ, അടിയന്തിര മാരാർ, പാത്രം തേപ്പ് അടക്കമുള്ള പാരമ്പര്യ ജീവനക്കാരാണ്. ഇവർക്ക് ഓടിയെത്താൻ പാകത്തിന് ക്ഷേത്രപരിസരത്തു തന്നെ വീടും സ്‌ഥലവും നൽകിയത് സാമൂതിരിയുടെ ഭരണകാലത്താണ്.

തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാൾ കൂടി പിടിയിൽ

No comments

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ.പൊലീസ് ഉദ്യോഗസ്ഥർ സ്പായിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസിന്റെ സമയോചിത ഇടപെടലിലാണ് രണ്ടു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം പറയുന്നു. സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

No comments


സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 920 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും 92,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

ചെവ്വാഴ്ച രാവിലെ 97,360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറ‍ഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറ‍ഞ്ഞത് 6,160 രൂപയാണ്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
© all rights reserved