Responsive Ad Slot

add
Showing posts with label Local news. Show all posts
Showing posts with label Local news. Show all posts

ഊരകകത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

No comments

Sunday, July 5, 2026



കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടിൽ നിന്നും ചേർപ്പ് ഭാഗത്ത് ചെണ്ട വാങ്ങാൻ എത്തിയ സംഘത്തിലെ ചെന്നൈ സ്വദേശി തരുൺ (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെ ആണ് സംഭവം. ആറംഗ സംഘമാണ് ഊരകം മൈമ്പിള്ളി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. പെട്ടെന്ന് തരുണിനെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂർ നെടുപുഴയിൽ മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

No comments

Friday, July 3, 2026


തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി.മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി.പാടത്തെ വളർത്ത്  മീനിന് തീറ്റ കൊടുക്കാൻ അഞ്ചു പേർ ചേർന്ന്  ബോട്ടിൽ കോൾ  പാടത്തേക്ക് പോയതായിരുന്നു.പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങി.ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു.നെടുപുഴ മല്ലിത്തറ കടവിൽ  രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം



കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഗഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്

No comments

Wednesday, June 24, 2026


 ചേർപ്പ്: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാലശ്ശേരി വില്ലേജ്, പാലക്കൽ സ്വദേശി കൂപ്ലിക്കാടൻ വീട്ടിൽ ആഷിക് (25) ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

2026 ജൂൺ 23- ന് വൈകീട്ട് 05.45 ഓടെ പാലക്കൽ പരിസരത്തുനിന്നാണ് ചേർപ്പ് പോലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ 'സെക്ഷൻ 77' കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതിയായ ആഷിക് മുൻപും ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ കുട്ടികൾക്ക് വിൽപന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാൾ ഒരു വധശ്രമക്കേസിലും  പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ കൃഷ്ണപ്രസാദ്, ജി എ എസ് ഐ ഷീജ, ജി എസ് സി പി ഒ അനീഷ്, സി പി ഒ മാരായ സുജിത്ത്, ലിജുമോൻ, ടെസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കുട്ടികൾക്ക് വിൽക്കാൻ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു; ചേർപ്പിൽ ഒരാൾ അറസ്റ്റിൽ

No comments

Monday, June 1, 2026

ചേർപ്പ് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ  സൂക്ഷിച്ചതിന് ചേർപ്പ് മുത്തള്ളിയാൽ വെച്ച് ഒരാളെ  അറസ്റ്റ് ചെയ്തു.  പറപ്പൂക്കര വില്ലേജ് നെടുംമ്പാൾ സ്വദേശി തൊഴുക്കാട്ടു വീട്ടിൽ ബാബു ((55) എന്നയാളെയാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പാക്കറ്റുകളുമായി പിടികൂടിയത്. പ്രതിക്കെതിരെ ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ചേർപ്പ് കോടന്നൂരിൽ വൻ ലഹരിവേട്ട

No comments
ചേർപ്പ് : തൃശ്ശൂർ റൂറൽ പരിധിയിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തുന്ന 'തൂഫാൻ ദ നാർക്കോ ഹണ്ട്' (Toofan; the Narco Hunt) എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ അരക്കിലോയോളം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടിൽ ജിത്തു (21) എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച (31-05-2026) രാത്രി 11.05 ഓടെ കോടന്നൂരിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതി വലയിലായത്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ്.ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു..…

No comments

Tuesday, April 28, 2026

 


ചേർപ്പ് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വീട്ടിൽ ദേവദത്തൻ (24) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.9 മാസത്തേക്ക്  തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ  27/04/26 തീയതി ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപുഴയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ദേവദത്തനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാന്റ് ചെയ്തു.

ദേവദത്തൻ ചേർപ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി  രണ്ട് വധശ്രമകേസിലും ഒരു കവർച്ച കേസിലും പ്രതിയാണ്.ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  മനോജ് കെ എൻ, ജി എസ് ഐ ഷിജു കെ, ജി എ എസ് ഐ ഷീജ പി എൻ, ജി എസ് സി പി ഒ ധനീഷ് സി ഡി, സി പി ഒ വിനീഷ്, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു

No comments


 തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു.തൃശ്ശൂർ അമ്മാടം  വെങ്ങിണിശ്ശേരി  കപ്പക്കാട് ആണ് സംഭവം.ഇന്ന് 5:00 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്.കുട്ടികളെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു.  എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു കുട്ടികളും തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ

ചാത്തക്കുടം ക്ഷേത്രത്തിൽ പൂരം കൊടിയേറ്റവും ചമയം ദ്രവ്യ സമർപ്പണവും നടന്നു

No comments

Tuesday, March 24, 2026

Whats-App-Image-2026-03-24-at-9-26-14-PM



പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശ്രീധർമ്മശാസ്താവിന്റെ പൂരം കൊടിയേറ്റം നടന്നു. വൈകീട്ട് നാല് മണിയോടെ ദേശത്തെ ആശാരിയായ ശ്രീ. ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ചു ആർപ്പു വിളിയോടെ  ക്ഷേത്രത്തിൽ എത്തിച്ചു. തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, ഭക്തജനങ്ങൾ പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ചു അഞ്ചു സ്ഥലത്തു ആലിലയും മാവിലയും കൂട്ടികെട്ടി, ഒരു നാഴിവട്ടം ദർഭ പുല്ലു കടക്കൽ കെട്ടി. തുടർന്ന്  ദീപാരാധനക്കു ശേഷം ക്ഷേത്രം കഴകം വാരിയർ  കൊടിക്കൽ പറ നിറച്ചതിനു ശേഷം നൂറോളം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടന്നു.

കൊടിയേറ്റത്തിന് ശേഷം കുറുവേല അടിയന്തിരം ചുമതലയുള്ള ശ്രീ.കല്ലാറ്റ് ശിവശങ്കരകുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെച്ചു. തുടർന്ന് ശാസ്താവിന് തിരുവായുധം സമർപ്പിക്കുന്ന ചടങ്ങ് കൂടി നടന്നതിനുശേഷം ചമയ ദ്രവ്യ സമർപ്പണം, പൂരത്തിനുള്ള  എണ്ണ സമർപ്പണവും നടന്നു. പട്ടുകുടകൾ, വക്ക മണികൂട്ടം, നവീകരിച്ച നെറ്റിപ്പട്ടം എന്നിവ സമർപ്പിച്ചു. നൂറു കണക്കിന് ഭക്തർ എണ്ണ സമർപ്പണത്തിൽ പങ്കെടുത്തു.

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

No comments

Sunday, February 8, 2026


തൃശ്ശൂർ/മണ്ണംപേട്ട : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.മണ്ണംപേട്ട കരുവാപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി; ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും

No comments

 

ഗുരുവായൂർ ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി വരുന്നു.ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കുന്നതിന് ദേവസ്വത്തിന്റെ ശ്രീവത്സം അനക്‌സിൽ അടുത്തയാഴ്‌ച ഓഫിസ് തുറക്കും. ഇതിനായി 15 അംഗ ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അനുവദിച്ചു സർക്കാർ ഉത്തരവായി. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരെ നിയമിച്ചു കഴിഞ്ഞു. മറ്റുള്ള ഉദ്യോഗസ്‌ഥരുടെ നിയമനം ഉടൻ ഉണ്ടാകും.

ഓരോ അക്വിസിഷൻ കാലവും ഗുരുവായൂർ ക്ഷേത്രത്തിനു പരിസരത്ത് നൂറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കണ്ണീർക്കാലമായിരുന്നു. വേണ്ടത നഷ്ടപരിഹാരം പോലുമില്ലാതെയാണ് ആദ്യകാലത്ത് ഒഴിപ്പിച്ചത്. പിന്നീട് നിരന്തര സമരത്തിൻ്റെ ഫലമായി സ്‌ഥലം നഷ്‌ടപ്പെട്ട ക്ഷേത്ര പാരമ്പര്യ കുടുംബക്കാർക്ക് നഷ്‌ടപരിഹാരത്തിനൊപ്പം സ്‌ഥലം നൽകി. അനുയോജ്യ സ്‌ഥലത്ത് അല്ലെങ്കിലും കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നൂറ്റാണ്ടുകളായി കൃത്യതയോടെ നടന്നു വരുന്നുണ്ട്. ഇതിന് പ്രധാന കാരണം തന്ത്രി, ഓതിക്കൻ, കീഴ്ശാന്തി, കഴകം, പത്തുകാർ, അടിയന്തിര മാരാർ, പാത്രം തേപ്പ് അടക്കമുള്ള പാരമ്പര്യ ജീവനക്കാരാണ്. ഇവർക്ക് ഓടിയെത്താൻ പാകത്തിന് ക്ഷേത്രപരിസരത്തു തന്നെ വീടും സ്‌ഥലവും നൽകിയത് സാമൂതിരിയുടെ ഭരണകാലത്താണ്.

ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി

No comments

Monday, August 11, 2025

 

കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.നൗഫലിന് പരിക്കേറ്റു. മറ്റൊരു സ്കൂട്ടറിലും ടിപ്പർ ലോറി ഇടിച്ചു. സ്കൂട്ടറിൽ എത്തിയ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിർദിശയിലേക്ക് കയറി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

No comments

കോട്ടയം: കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്

No comments


കണ്ണൂർ: ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവാണ് ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  

Don't Miss
© all rights reserved