പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശ്രീധർമ്മശാസ്താവിന്റെ പൂരം കൊടിയേറ്റം നടന്നു. വൈകീട്ട് നാല് മണിയോടെ ദേശത്തെ ആശാരിയായ ശ്രീ. ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ചു ആർപ്പു വിളിയോടെ ക്ഷേത്രത്തിൽ എത്തിച്ചു. തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, ഭക്തജനങ്ങൾ പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ചു അഞ്ചു സ്ഥലത്തു ആലിലയും മാവിലയും കൂട്ടികെട്ടി, ഒരു നാഴിവട്ടം ദർഭ പുല്ലു കടക്കൽ കെട്ടി. തുടർന്ന് ദീപാരാധനക്കു ശേഷം ക്ഷേത്രം കഴകം വാരിയർ കൊടിക്കൽ പറ നിറച്ചതിനു ശേഷം നൂറോളം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടന്നു.
കൊടിയേറ്റത്തിന് ശേഷം കുറുവേല അടിയന്തിരം ചുമതലയുള്ള ശ്രീ.കല്ലാറ്റ് ശിവശങ്കരകുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെച്ചു. തുടർന്ന് ശാസ്താവിന് തിരുവായുധം സമർപ്പിക്കുന്ന ചടങ്ങ് കൂടി നടന്നതിനുശേഷം ചമയ ദ്രവ്യ സമർപ്പണം, പൂരത്തിനുള്ള എണ്ണ സമർപ്പണവും നടന്നു. പട്ടുകുടകൾ, വക്ക മണികൂട്ടം, നവീകരിച്ച നെറ്റിപ്പട്ടം എന്നിവ സമർപ്പിച്ചു. നൂറു കണക്കിന് ഭക്തർ എണ്ണ സമർപ്പണത്തിൽ പങ്കെടുത്തു.

Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment