ഗുരുവായൂർ ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി വരുന്നു.ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കുന്നതിന് ദേവസ്വത്തിന്റെ ശ്രീവത്സം അനക്‌സിൽ അടുത്തയാഴ്‌ച ഓഫിസ് തുറക്കും. ഇതിനായി 15 അംഗ ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അനുവദിച്ചു സർക്കാർ ഉത്തരവായി. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരെ നിയമിച്ചു കഴിഞ്ഞു. മറ്റുള്ള ഉദ്യോഗസ്‌ഥരുടെ നിയമനം ഉടൻ ഉണ്ടാകും.
ഓരോ അക്വിസിഷൻ കാലവും ഗുരുവായൂർ ക്ഷേത്രത്തിനു പരിസരത്ത് നൂറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കണ്ണീർക്കാലമായിരുന്നു. വേണ്ടത നഷ്ടപരിഹാരം പോലുമില്ലാതെയാണ് ആദ്യകാലത്ത് ഒഴിപ്പിച്ചത്. പിന്നീട് നിരന്തര സമരത്തിൻ്റെ ഫലമായി സ്‌ഥലം നഷ്‌ടപ്പെട്ട ക്ഷേത്ര പാരമ്പര്യ കുടുംബക്കാർക്ക് നഷ്‌ടപരിഹാരത്തിനൊപ്പം സ്‌ഥലം നൽകി. അനുയോജ്യ സ്‌ഥലത്ത് അല്ലെങ്കിലും കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നൂറ്റാണ്ടുകളായി കൃത്യതയോടെ നടന്നു വരുന്നുണ്ട്. ഇതിന് പ്രധാന കാരണം തന്ത്രി, ഓതിക്കൻ, കീഴ്ശാന്തി, കഴകം, പത്തുകാർ, അടിയന്തിര മാരാർ, പാത്രം തേപ്പ് അടക്കമുള്ള പാരമ്പര്യ ജീവനക്കാരാണ്. ഇവർക്ക് ഓടിയെത്താൻ പാകത്തിന് ക്ഷേത്രപരിസരത്തു തന്നെ വീടും സ്‌ഥലവും നൽകിയത് സാമൂതിരിയുടെ ഭരണകാലത്താണ്.


Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment