മുംബൈ: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുതിയ ആഡംബര കാറാണ് ലംബോര്‍ഗിനി ഉറൂസ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് ശര്‍മയുടെ മുംബൈയിലെ വീട്ടിലേക്ക് കാര്‍ ഡെലിവറി ചെയ്തത്. ഇപ്പോള്‍ കാറിന്റെ നമ്പറാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചുവന്ന നിറത്തിലുള്ള കാറിന്റെ നമ്പര്‍ 3015 ആണ്. ആരാധകര്‍ക്ക് രോഹിത് ഈ നമ്പര്‍ തെരഞ്ഞെടുക്കാനുള്ള കാരണം കണ്ടുപിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. '3015' എന്ന നമ്പര്‍ രോഹിത്തിന്റെ രണ്ട് കുട്ടികളുടെ ജന്മദിനങ്ങളെ സൂചിപ്പിക്കുന്നു. 30 ഉം 15 ഉം ചേര്‍ത്താല്‍ കിട്ടുക 45 ആണ്. ഇത് രോഹിത്തിന്റെ സ്വന്തം ജേഴ്സി നമ്പര്‍ ആണ്.
ഡിസംബര്‍ 30നാണ് രോഹിത്തിന്റെ മകള്‍ സമൈറ ജനിച്ചത്. നവംബര്‍ 15നാണ് മകന്‍ അഹാന്‍ ജനിച്ചത്. രോഹിത്തിന്റെ പഴയ കാറിന്റെ നമ്പര്‍ 264 ആയിരുന്നു. ഇത് ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനെയാണ് സൂചിപ്പിക്കുന്നത്.
0 Comments