അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല


അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഫിഫയിൽ നിന്നുള്ള അനുമതി കിട്ടാത്തതാണ് അർജന്റീന വരാത്തതിന് പിന്നിൽ എന്ന് സ്പോൺസർ പറയുന്നു.‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണ. കേരളത്തില്‍ കളിക്കുന്നത് അടുത്ത വിന്‍ഡോയില്‍. പ്രഖ്യാപനം ഉടന്‍’ എന്നാണ് സ്‌പോണ്‍സറുടെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.

Post a Comment

Previous Post Next Post