രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതാണ് കൂലിയുടെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ കൂലിയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും വൻ കുതിപ്പാണ് നടത്തുന്നത്. ഇതുവരെയായി അഡ്വാൻസ് ബുക്കിംഗില്‍ 69 കോടി രൂപ കൂലി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമാണ് കൂലിയെന്ന് അനിരുദ്ധ് രവിചന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് രജനികാന്ത് സാറിന്റെ ചിത്രമാണ്. ഞാനും അദ്ദേഹവും ഒന്നിച്ച സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതുപോലെ തന്നൊയാണ് ലോകേഷ് കനകരാജും. രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും പ്രകടമാക്കുന്ന ചിത്രം ആയിരിക്കും
0 Comments