64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


തൃശൂർ:
 ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 7 മുതൽ 11 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറുന്നു. മന്ത്രി വി ശിവൻകുട്ടി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തി.19 സബ് കമ്മിറ്റികളുടെ അശ്രാന്ത പ്രവർത്തനവും തൃശ്ശൂർ ജനങ്ങളുടെ സജീവ സഹകരണവും കൂടി ചേർന്നാൽ, ഈ കലോത്സവം പുതിയ ചരിത്രം കുറിക്കുമെന്നുറപ്പ്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരിസ്ഥിതി സൗഹൃദവും മാതൃകാപരവുമായ കലോത്സവമാണ് ലക്ഷ്യം.ഒന്നരലക്ഷത്തിലേറെ കാണികളുടെയും പതിനാലായിരത്തോളം വിദ്യാർത്ഥികളുടെയും പങ്കാളിത്തത്താൽ തൃശ്ശൂർ അഞ്ചുദിവസം കലയുടെ സംഗമ വേദിയായി മാറും. കേരളത്തിന്റെ സമ്പന്ന സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്ന ഈ കലാമാമാങ്കം വിജയമാകും എന്ന വിശ്വാസത്തോടെ എല്ലാ ജനങ്ങളെയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ശിവൻകുട്ടി പറഞ്ഞു.

249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും. മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. മത്സരാർഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പടെ എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരുക്കും.ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും കലോത്സവം നടത്തുക. സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. ‘എ ഗ്രേഡ്’ നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാർ 1,000 രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. സ്വർണക്കപ്പ് ഘോഷയാത്ര സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കലോൽസവം 2026, തൃശൂർ – വേദികൾ

1. തേക്കിൻകാട് മൈതാനം (എക്സിബിഷഷൻ ഗ്രൗണ്ട്)
2. തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3. തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4. സി എം എസ് എച്ച് എസ് എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
5. സി എം എസ് എച്ച് എസ് എസ് തൃശൂർ
6. വിവേകോദയം എച്ച് എസ് എസ് തൃശൂർ
7. വിവേകോദയം എച്ച് എസ് എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
8. മോഡൽ ബോയ്‌സ്‌ എച്ച് എസ് എസ്
9. ഗവ ട്രെയിനിങ് കോളേജ് തൃശൂർ
10. സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
11. സാഹിത്യ അക്കാദമി ഹാൾ തൃശൂർ
12. ടൗൺഹാൾ തൃശൂർ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്‌മാരക തിയ്യറ്റർ)
14. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15. ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16. ഹോളി ഫാമിലി എച്ച് എസ് തൃശൂർ
17. ഹോളി ഫാമിലി എച്ച് എസ് എസ് തൃശൂർ
18. സെന്റ് ക്ലെയേഴ്സ് എൽ പി എസ് തൃശൂർ
19. സെന്റ് ക്ലെയേഴ്സസ് എച്ച് എസ് എസ്
20. ഫൈൻ ആർട്സ് കോളേജ് തൃശൂർ
21. സേക്രഡ് ഹാർട്ട് എച്ച് എസ് എസ് തൃശൂർ
22. സെന്റ് തോമസ് കേളേജ് എച്ച് എസ് എസ്
23. കാൽഡിയൻ സിറിയൻ എച്ച് എസ് എസ്
24. പൊലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
25. മുരളി തിയറ്റർ
26. സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ

0 Comments