മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ കെ13 ടര്‍ബോ സീരീസ് ഓഗസ്റ്റ് 11ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ സീരീസിന് കീഴില്‍ രണ്ടു മോഡലുകളാണ് അവതരിപ്പിക്കുന്നത്. കെ13 ടര്‍ബോയും കെ13 ടര്‍ബോ പ്രോയുമാണ് ഈ രണ്ടു പുതിയ ഫോണുകള്‍. ഫ്‌ലിപ്കാര്‍ട്ടുമായുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിത്തത്തിലൂടെയാണ് രണ്ട് ഫോണുകളും ലഭ്യമാകുക. ഇന്‍ബില്‍റ്റ് കൂളിങ് ഫാന്‍ സാങ്കേതികവിദ്യയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യന്‍ ഫോണുകളില്‍ ആദ്യമായാണ് ഈ സാങ്കേതികവിദ്യ എന്ന് ഓപ്പോ അവകാശപ്പെട്ടു.
ഓപ്പോ കെ13 ടര്‍ബോ പ്രോയില്‍ ടര്‍ബോ ബ്രീത്തിംഗ് ലൈറ്റ് ഉണ്ടാകുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇതില്‍ ക്യാമറ ഐലന്‍ഡിന് ചുറ്റും രണ്ട് മിസ്റ്റ് ഷാഡോ എല്‍ഇഡികളും എട്ട് നിറങ്ങളിലുള്ള ആര്‍ജിബി ലൈറ്റിങും കാണപ്പെടും. അതേസമയം, കെ13 ടര്‍ബോയ്ക്ക് ടാക്റ്റിക്കല്‍ എഡ്ജിന് ചുറ്റും ടര്‍ബോ ലുമിനസ് റിങ് ഉണ്ടായിരിക്കും. അത് അള്‍ട്രാ വയലറ്റ് അല്ലെങ്കില്‍ പ്രകൃതിദത്ത വെളിച്ചത്തിന് വിധേയമാകുമ്പോള്‍ ഇരുട്ടില്‍ മൃദുവായ ഫ്‌ലൂറസെന്റ് പ്രകാശം പുറപ്പെടുവിക്കും.
0 Comments