ഉപയോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം.പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട് ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ.വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.
ഫീച്ചറിലൂടെ ഉപയോക്താവിന് ആപ്പ് ഇല്ലാത്ത ആളിനെ ചാറ്റിലേക്ക് ക്ഷണിക്കാനായി ഇൻവൈറ്റ് ലിങ്ക് അയക്കാവുന്നതാണ്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് വെബ് ഇന്‍റര്‍ഫേസിലൂടെ ചാറ്റിംഗ് ആരംഭിക്കാൻ സാധിക്കും.ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസ്സേജ് , ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാവുന്നതാണ്.ഇതിലൂടെ ആശയങ്ങൾ കൈമാറാൻ സാധിക്കുമെങ്കിലും
‘ഗസ്റ്റ് ചാറ്റിന് ‘ അതിന്റെതായ പരിമിതികളുമുണ്ട്.
ഉപയോക്താക്കൾക്ക് ഇതുവഴി ഫോട്ടോ,വീഡിയോ,ജിഫുകൾ തുടങ്ങിയവ അയക്കാൻ സാധിക്കില്ല.ശബ്ദ സന്ദേശമോ,വീഡിയോ അല്ലെങ്കിൽ വോയ്‌സ് കോളുകൾ ചെയ്യാനും കഴിയില്ല.ടെക്സ്റ്റ് മെസ്സേജ് വഴി സന്ദേശങ്ങൾ കൈമാറുക മാത്രമേ ഇതിലൂടെ സാധ്യമാകൂ.പുതിയ ഫീച്ചർ സുരക്ഷയും,സ്വകാര്യതും ഉറപ്പാക്കാനാകുമെന്നും ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് മെറ്റയുടെ വാദം.
0 Comments