റിയാദ്: വേനല്‍ക്കാലത്ത് റിയാദില്‍ നടത്തിയ ആദ്യ ക്ലൗഡ് സീഡിങ് വിജയകരമായി പൂര്‍ത്തിയാക്കി. റിയാദിന്റെ വടക്കുകിഴക്കുള്ള റുമാ ഗവർണറേറ്റിൽ വേനൽക്കാലത്ത് ആദ്യമായി ക്ലൗഡ് സീഡിങ് പരിപാടി വിജയകരമായി നടപ്പിലാക്കിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.മേഖലയിലെ മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മഴയുടെ തോത് ഉയര്‍ത്തുക, ജലസ്രോതസ്സുകളുടെ ഉപയോഗം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ക്ലൗഡ് സീഡിങ്. റുമാ മേഖലയിലെ ക്ലൗഡ് സീഡിങ് വിജയകരമായി നടപ്പിലാക്കാനായത് പദ്ധതിയുടെ ഫലപ്രാപ്തിയെ കാണിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
മേഘങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ വിതറി മഴത്തുള്ളികൾ രൂപപ്പെടുത്തുന്നതിന് മേഘങ്ങളെ ഉത്തേജിപ്പിക്കുന്ന നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് ഈ പദ്ധതി ആശ്രയിക്കുന്നത്. പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ എയര്‍ക്രാഫ്റ്റുകളും പരിശീലനം ലഭിച്ച ഓപ്പറേഷനല്‍ സംഘങ്ങളുമാണ് ഈ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ജലസുരക്ഷയും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്
0 Comments