വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന്‌ പരുക്കേറ്റു


ചലച്ചിത്ര നടൻ ബിജുക്കുട്ടന്‌ വാഹനാപകടത്തിൽ പരുക്കേറ്റു. ദേശീയപാതയിൽ വച്ചാണ്‌ അപകടം ഉണ്ടായത്‌. പാലക്കാട്‌ വടക്കുമുറിയിൽ വച്ചാണ് താരത്തിന് അപകടമുണ്ടായത്. ബിജുക്കുട്ടൻ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ചെന്ന്‌ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന്‌ പോയതായാണ്‌ വിവരം. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്തേയ്ക്ക് പോകുമ്പോൾ ആയിരുന്നു അപകടം.ബിജുക്കുട്ടന്റെ ഡ്രൈവർക്കും അപകടത്തിൽ നേരിയ പരുക്ക്‌ പറ്റിയിട്ടുണ്ട്‌. പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് പോയി.

ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമി നിഗമനം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്.2007-ൽ ബിജുക്കുട്ടൻ മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. 2007-ൽ ഇദ്ദേഹം മോഹൻലാൽ നായകനായി അഭിനയിച്ച ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.  ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുബിതയാണ് ഭാര്യ. ലക്ഷ്മി, പാര്‍വതി എന്നിവര്‍ മക്കള്‍.

0 Comments