മന്ത്രി വീണ ജോർജിനെതിരായ വിമർശനത്തിൽ സിപിഎമ്മിൽ നടപടി


പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സിപിഎമ്മിൽ നടപടി. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയും ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്തുമാണ് പാർട്ടി നടപടിയെടുത്തത്. സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ എൻ രാജീവിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്. ഒരു വിഭാഗം നേതാക്കൾ ചേർന്ന് നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബർ പോര് രൂക്ഷമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ ആയിരുന്നു പരസ്യ വിമർശനം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

0 Comments