കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍


ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണ്.

ഫ്രീഡം സെയിലിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫര്‍ ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1,279 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള്‍ 4,279 രൂപ മുതലും തുടങ്ങുന്നു. യുഎഇയിലെ സ്ഥലങ്ങളിലേക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങളില്‍ ഓഫര്‍ ലഭ്യമാണ്.

ഓഗസ്റ്റ് 10 ഞായറാഴ്ച എയര്‍ലൈന്‍റെ വെബ്സൈറ്റ് വഴിയും ആപ്പിലൂടെയും ഓഫര്‍ ലഭ്യമാക്കി തുടങ്ങും. ഓഗസ്റ്റ് 15 വരെയാണ് ഓഫര്‍ കാലയളവ്. ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓണം, പൂജ അവധി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളും ഈ കാലയളവില്‍ ഉള്‍പ്പെടുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

0 Comments